ഡല്‍ഹി : സോളാര്‍ തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ഒ രാജഗോപാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാത് സിംഗിനെ കണ്ടു. ആരോപണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാജഗോപാല്‍ കേന്ദ്ര മന്ത്രിയെ ധരിപ്പിച്ചു.
സോളാര്‍ വിഷയത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വിഷയത്തില്‍ റിപ്പോര്‍ട്ട് തേടാന്‍ കേരള ഗവര്‍ണറോട് ആവശ്യപ്പെടുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ബിജെപി സമരരംഗത്തുണ്ട്. ദേശീയ തലത്തില്‍ തന്നെ ആരോപണം വിഷയമാക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു.
Discussion about this post