എറണാകുളം: പെരുമ്പാവൂരിൽ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു. ഓടക്കാടി മുകൾ നെടുമ്പറത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി (29) ആണ് മരിച്ചത്. ധനകാര്യസ്ഥാപനത്തിൽ നിന്നും എടുത്ത വായ്പ തിരിച്ചിടയ്ക്കാൻ കഴിയാത്തതിനെ തുടർന്നാണ് ആത്മഹത്യ എന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. എല്ലാവരും ഉറങ്ങിയ ശേഷം ചാന്ദ്‌നി തൂങ്ങി മരിക്കുകയായിരുന്നു. രാവിലെയായിരുന്നു സംഭവം കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും യുവതി വൻ തുക വായ്പ എടുത്തിരുന്നു. ഇതിന്റെ ഗഡുക്കൾ കഴിഞ്ഞ ദിവസം ആയിരുന്നു അടയ്ക്കേണ്ടത്. എന്നാൽ തുക അടയ്ക്കാൻ യുവതിയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ യുവതിയുടെ വീട്ടിൽ എത്തിയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
യുവതിയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ആണ് സൂക്ഷിച്ചിട്ടുള്ളത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ കുറുപ്പംപടി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post