കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എംഎം വർഗീസ് ഇഡി കേസിൽ പ്രതിയാകും. സിപിഎം തൃശൂർ സെക്രട്ടറി എന്ന നിലയ്ക്കാണ് പ്രതിയാവുക.അടുത്തഘട്ടം കുറ്റപത്രത്തിൽ പേരുൾപ്പെടുത്തുമെന്നാണ് വിവരം.
കരിവന്നൂരിലെ കളളപ്പണ ഇടപാടിൽ പാർട്ടി ജില്ലാ നേതൃത്തിന് അറിവുണ്ടെന്നാണ് ആരോപണം. കളളപ്പണം ഉപയോഗിച്ചാണ് പൊറത്തുശേരിയിൽ പാർട്ടിക്കായി സ്ഥലം വാങ്ങിയതെന്നാണ് ഇഡി കണ്ടെത്തൽ. എം എം വർഗീസിൻറെ പേരിലുളള പാർട്ടി ഭൂമി ഇഡി കണ്ടെത്തിയിരുന്നു. സിപിഎമ്മിൻറെ 8 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു












