ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി നടത്തിയ ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ ന്യായീകരണവുമായി പ്രിയങ്കാ വാദ്ര. രാഹുൽ ഉദ്ദേശിച്ചത് ഹിന്ദുക്കളെ അല്ലെന്ന് പ്രിയങ്കാ വാദ്ര പറഞ്ഞു. മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് ആയിരുന്നു പ്രിയങ്കയുടെ പ്രതികരണം.
ഹിന്ദുക്കൾക്കെതിരെ പരാമർശം നടത്താൻ തന്റെ സഹോദരന് ഒരിക്കലും കഴിയില്ല. ബിജെപിയെക്കുറിച്ചും ബിജെപി നേതാക്കളെ കുറിച്ചുമാണ് രാഹുൽ പരാമർശം നടത്തിയത്.- പ്രിയങ്ക പറഞ്ഞു.
ഹിന്ദു എന്ന് പറഞ്ഞ് നടക്കുന്നവരെല്ലാം അക്രമികൾ ആണ് എന്നായിരുന്നു രാഹുലിന്റെ പരാമർശം. രാഷ്ട്രപതിയുടെ നന്ദി പ്രമേയത്തിന്മേൽ നടന്ന ചർച്ചകൾക്കിടെ ആയിരുന്നു രാഹുൽ ഹിന്ദുക്കളെ അപമാനിച്ചത്. പരാമർശത്തിനെതിരെ പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.
ഹൈന്ദവരെ അവഹേളിച്ചുകൊണ്ടുള്ള രാഹുലിന്റെ വാക്കുകൾ ഗൗരവത്തോടെ എടുക്കണം എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. പരാമർശത്തിൽ രാഹുൽ മാപ്പ് പറയണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞു.
Discussion about this post