സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ അവസാന ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ പരമ്പര തൂത്തുവാരി. അവസാന പന്തു വരെ ആവേശം നീണ്ടു നിന്ന മല്‍സരത്തിനൊടുവിലാണ് ഇന്ത്യയുടെ ജയം.
ജയിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 17 റണ്‍സ്. അവസാന ഓവറില്‍ ആദ്യം ബാറ്റു വീശിയത് യുവരാജ് സിങ്. ആദ്യ പന്ത് ഫോര്‍, രണ്ടാം പന്തില്‍ സിക്സും നേടി മല്‍സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി. വീണ്ടും തീരാത്ത ആകാംഷ. അവസാന പന്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 2 റണ്‍സ് ഫോര്‍ നേടി റെയ്ന പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കി.
സ്കോര്‍ ഓസ്ട്രേലിയ 20 ഓവറില്‍ 197/5, ഇന്ത്യ 20 ഓവറില്‍ 200/3. അഡ്ലെയ്ഡിലും മെല്‍ബണിലും ജയിച്ചു ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. ഏകദിന പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു.
Discussion about this post