കൊൽക്കത്ത: പൊതുവേദിയിൽ വർഗീയ വിഷം ചീറ്റി തൃണമൂൽ കോൺഗ്രസ് ക്യാബിനറ്റ് മന്ത്രി ഫിർഹാദ് ഹക്കീം. കാഫിറുകൾ ഭാഗ്യദോഷികളാണെന്നും അവരെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യേണ്ടത് സത്യവിശ്വാസികളുടെ കടമയാണെന്നുമായിരുന്നു ഹക്കീമിന്റെ പരാമർശം.
കൊൽക്കത്തയുടെ മേയർ പദവി കൂടി വഹിക്കുന്ന ഹക്കീം, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായി കൂടിയാണ്. കൊൽക്കത്തയിലെ ധോനോ ധന്യോ ഓഡിറ്റോറിയത്തിൽ നടന്ന അഖിലേന്ത്യാ ഖുറാൻ മത്സരത്തിനിടെയായിരുന്നു വിവാദ പരാമർശം.
ഇസ്ലാമിൽ ജനിക്കാത്തവരെല്ലാം ഭാഗ്യദോഷികളാണ്. അവർക്ക് ദവാത്ത് നൽകി ഈമാന്‍ ലഭ്യമാക്കിയാൽ അള്ളാഹു സന്തുഷ്ടനാകും. ഇതായിരുന്നു ഫിർഹാദ് ഹക്കീമിന്റെ വാക്കുകൾ.
മുസ്ലീങ്ങൾ അല്ലാത്തവർക്കിടയിൽ നമ്മൾ ഇസ്ലാം പ്രചരിപ്പിക്കണം. ഒരാളെയെങ്കിലും ഇങ്ങനെ ഇസ്ലാമിന്റെ പാതയിലേക്ക് എത്തിക്കാൻ നമുക്ക് കഴിഞ്ഞാൽ നമ്മൾ യഥാർത്ഥ മുസ്ലീങ്ങള്‍ ആയി മാറും. വിശ്വാസം പ്രചരിക്കുന്നു എന്ന് നമുക്ക് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഹക്കീം തുടർന്നു.
പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് ഇങ്ങനെ പതിനായിരക്കണക്കിന് വിശ്വാസികൾ ഇരിക്കുന്നത് കാണുന്നത് തന്നെ നമ്മുടെ ഐക്യവും ശക്തിയും വിളിച്ചോതുന്നതാണ്. നമ്മളെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്.
ഇസ്ലാമില്‍ ജനിച്ച നമുക്ക് പ്രവാചകനും അള്ളാഹുവും ജന്നത്തിലേക്കുള്ള പാത അനായാസമാക്കി തന്നിരിക്കുകയാണ്. വിശ്വാസം വെടിഞ്ഞ് ഈ സൗഭാഗ്യം നമ്മള്‍ നഷ്ടമാക്കരുതെന്നും ഫിര്‍ഹാദ് ഹക്കീം പറഞ്ഞു.
ഇതിന് മുന്‍പും നിരവധി തവണ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള നേതാവാണ് ഫിര്‍ഹാദ് ഹക്കീം. 2016ല്‍ കൊല്‍ക്കത്തയിലെ മുസ്ലീം ഭൂരിപക്ഷ മേഖലയെ മിനി പാകിസ്താന്‍ എന്ന് വിശേഷിപ്പിച്ചതിന്റെ പേരില്‍ ഹക്കീമിനെതിരെ പ്രതിഷേധം പുകഞ്ഞിരുന്നു.
2021ല്‍ കൊല്‍ക്കത്തയിലെ മസ്ജിദില്‍ ഇയാള്‍ നടത്തിയ പ്രകോപനപരമായ പ്രസംഗം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലില്‍ കലാശിച്ചിരുന്നു. സി എ എ കലാപ കാലത്ത് ഇന്ത്യന്‍ സൈന്യത്തെയും ബിജെപി നേതാക്കളെയും പന്നിയുടെ പിന്മുറക്കാര്‍ എന്നാണ് ഇയാള്‍ വിശേഷിപ്പിച്ചത്.
Discussion about this post