മുംബൈ: അംബാനി കുടുംബത്തിൽ കല്യാണമേളം പൊടിപൊടിയ്ക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു അനന്ത് അംബാനിയുടെയും രാധിക മെർച്ചെന്റിന്റെയും വിവാഹത്തിന് മുന്നോടിയായ സംഗീത് പരിപാടികൾ നടന്നത്. തകർപ്പൻ നൃത്തച്ചുവടുകളോടെ അംബാനി കുടുംബത്തിലെ എല്ലാവരും സംഗീത് ആഘോഷങ്ങൾ കളറാക്കിയിരുന്നു. ആഘോഷങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ വൈകീട്ടോടെ മുംബൈയിലെ ജിയോ വേൾഡ് സെന്ററിലായിരുന്നു ആഘോഷം നടന്നത്.
മുകേഷ് അംബാനി, നിത അംബാനി, ഇഷ അംബാനി, ആനന്ദ് പിരാമൽ, ശ്ലോക മെഹ്ത, ആകാശ് അംബാനി, അനന്ത് അംബാനി, രാധിക മെർച്ചെന്റ് എന്നിവർ ഒരുമിച്ച് ഡാൻസ് ചെയ്താണ് കടന്നു വന്നത്. ഷാരൂഖ് ഖാന്റെ ഓം ശാന്തി ഓമിലെ ദീവാംഗി ദിവാംഗി എന്ന പാട്ടിനാണ് അംബാനി കുടുംബം വേദിയെ ഇളക്കി മറിച്ചത്. ഡാൻസിന്റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു.
ഷാരൂഖ് ഖാൻ, മാധുരി ദീക്ഷിത്, ഹർദിക് പാണ്ഡ്യ എന്നിങ്ങനെ വലിയൊരു താരനിരയും സംഗീതിന് ഉണ്ടായിരുന്നു. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും നൃത്തവും സംഗീത് പരിപാടിയെ ആകർഷകമാക്കി. ഇന്റർനാഷണൽ പോപ്പ് സ്റ്റാർ ജസ്റ്റിൻ ബേബ്യറിന്റെ പെറഫോമൻസും ഉണ്ടായിരുന്നു. പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളിലായിരുന്നു അതിഥികളെല്ലാം പരിപാടിയിൽ പങ്കെടുത്തത്.
Discussion about this post