ന്യൂഡൽഹി : എയർടെൽ ഉപഭോക്താക്കളായ ഇന്ത്യക്കാരുടെ ആധാർ വിവരങ്ങൾ ചോർത്തിയതായി ഹാക്കർ. ഡാർക്ക് വെബിൽ ഇതു സംബന്ധിച്ചിള്ള വിവരങ്ങൾ വിൽപനയ്ക്ക് വച്ചിട്ടുണ്ടെന്നാണ് ഹാക്കർ പറയുന്നത്. 37. 5 കോടി ഇന്ത്യക്കാരുടെ ആധാർ വിവരങ്ങൾ ജൂണിൽ ചോർത്തിയെന്നാണ് ഹാക്കർ അവകാശപ്പെടുന്നത്. സെൻസൻ എന്നു പേരുള്ള ഹാക്കറാണ് വിവരങ്ങൾ ചോർത്തിയത് എന്നാണ് വിവരം. ഡാർക്ക് വെബ് ഇൻഫോർമർ എന്ന എക്‌സ് പേജിലാണ് ഇതിനെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യതത്.
എന്നാൽ ഇതിനതിരെ രംഗത്ത് വന്നിരിക്കുകയാണ് എയർടെൽ . ഇങ്ങനൊരു കാര്യം സംഭവിച്ചിട്ടില്ല എന്നാണ് കമ്പനി പറയുന്നത്. ജൂണിൽ നടന്നുവെന്നു പറയപ്പെടുന്ന സംഭവം ഒരു തരത്തിലുള്ള വിവരം ചോർത്തലുകളും തങ്ങളുടെ സംവിധാനത്തിൽ സംഭവിച്ചിട്ടില്ലെന്നും എയർടെൽ ഉറപ്പു പറയുന്നു.
ഞങ്ങൾ സമഗ്രമായ അന്വേഷണം നടത്തി, എയർടെൽ സിസ്റ്റങ്ങളിൽ നിന്ന് യാതൊരു ഡാറ്റയും ചോർന്നിട്ടില്ല എന്ന് ‘ടെലികോം മേജർ എക്സിൽ കുറിച്ചു. ആരോപണവിധേയനായ ഹാക്കർ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും നൽകിയിട്ടില്ലെന്നും കമ്പനിയുടെ പ്രതിച്ഛായ തകർക്കാൻ ഈ വിവരണം ദുരുപയോഗം ചെയ്യുകയാണെന്നും എയർടെൽ അറിയിച്ചു.
37.5 കോടി രൂപയുടെ വിവരങ്ങൾ അൻപതിനായിരം യുഎസ് ഡോളറിലാണ് വിൽപനയ്ക്ക് വച്ചതെന്ന് ഡാർക്ക് ഇൻഫോർമർ പറയുന്നത്. പേരും മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും തുടങ്ങി ജനനതീയതി വരെ ഹാക്കർ ചോർത്തിയെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
Discussion about this post