ന്യൂഡൽഹി: വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാകിസ്താൻ പൗരനെതിരെ കേസ്. പാകിസ്താൻ ഹൈക്കമ്മീഷനിൽ പാക് തയതന്ത്രജ്ഞന്റെ പാചകക്കാരനായിരുന്ന മിൻഹജ് ഹുസൈ(54) നെതിരെയാണ് കേസെടുത്തത്. പാകിസ്താനിലെ ചാർജ് ഡി അഫയേഴ്‌സിലെ സാദ് അഹമ്മദ് വരൈച്ചിന്റെ വസതിയിലെ വീട്ടുജോലിയാണ് പീഡനത്തിനിരയായത്.
ഡൽഹിയിലെ തിലഗ് മാർഗിൽ വീട്ടുജോലിക്കാർക്കുള്ള ക്വാർട്ടേഴ്‌സിലായിരുന്നു അതിജീവിത നിന്നിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രതി ഇന്ത്യയിലെത്തിയത്. അന്നുമുതൽ ഇയാൾ അതിജീവിതയോട് മോശമായി പെരുമാറിയിരുന്നതായി ഇവർ പറയുന്നു.
തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായി ഇവർ സാദ് അഹമ്മദിനെ അറിയിച്ചു. എന്നാൽ, ബക്രീദ് ഈദ് ആഘോഷങ്ങളുടെ മറവിൽ പ്രതിയെ ഹൈക്കമ്മീഷൻ പാകിസ്താനിലേക്ക് തിരികെ അയക്കുകയായിരുന്നു. തുടർന്ന് സ്ത്രീയെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും താമസസ്ഥലത്ത് നിന്നും ഒഴിയാൻ നിർദേശിക്കുകയും ചെയ്തു. ജോലിയിൽ നിന്നും ഇറങ്ങിയ യുവതി തുടർന്ന് തിലഗ് മാർഗ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post