പാട്ന : ബീഹാറിൽ ദുരന്തം വിതച്ച് ഇടിമിന്നൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബിഹാറിലെ ആറ് ജില്ലകളിലായി ഒമ്പത് പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. ജെഹാനാബാദ്, മധേപുര, ഈസ്റ്റ് ചമ്പാരൻ, റോഹ്താസ്, സരൺ, സുപൗൾ ജില്ലകളിലാണ് ഇടിമിന്നൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ദുരന്തനിവാരണ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ശക്തമായ ഇടിമിന്നലാണ് ബീഹാറിലെ വിവിധ ജില്ലകളിൽ സംഭവിച്ചത്. ജെഹാനാബാദ് ജില്ലയിൽ മൂന്ന് മരണങ്ങളും മധേപുരയിൽ രണ്ട് മരണങ്ങളും കിഴക്കൻ ചമ്പാരൻ, റോഹ്താസ്, സരൺ, സുപൗൾ എന്നിവിടങ്ങളിൽ ഓരോ മരണങ്ങൾ വീതവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Discussion about this post