ആലപ്പുഴ: ടിവിയുടെ റിമോട്ടിനെ ചൊല്ലിയുണ്ടായ തർക്കത്തിനെ തുടർന്ന് 12 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. കായംകുളം കണ്ടല്ലൂരിൽ പുല്ല്കുളങ്ങര കരിപ്പോലിൽ തങ്കച്ചൻ- സിന്ധു ദമ്പതികളുടെ മകൻ ആദിത്യനെയാണ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മയോട് റിമോട്ട് ചോദിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് രാത്രി ഉറങ്ങാൻ കയറിയ ആദിത്യൻ രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറന്നില്ല. തുടർന്ന് ഉച്ചയോടെ വീട്ടുകാർ മുറിയുടെ വാതിൽ തള്ളി തുറന്നു കയറി നോക്കിയപ്പോഴാണ് ജനലിൽ തൂങ്ങി മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
എൻ ആർ പി എം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യൻ. സഹോദരൻ അശ്വിൻ. സംഭവത്തിൽ കനകക്കുന്ന് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Discussion about this post