റിയാദ്: ഇനി മുതൽ വിദേശ വ്യക്തികൾക്കും സൗദി പൗരത്വം നൽകാമെന്ന് തീരുമാനിച്ച് സൗദി ഭരണകൂടം. വിഷൻ 2030’ എന്ന ലക്ഷ്യത്തിന് അനുസരിച്ച് രാജ്യത്തിെൻറ സമഗ്രവികസനത്തിന് എല്ലാ തരത്തിലുമുള്ള മാനവ വിഭവശേഷിയെ ഉപയോഗപ്പെടുത്താനും വിശിഷ്ടരും സർഗാത്മകരുമായ ആളുകളെ രാജ്യത്തേക്ക് ആകർഷിക്കാൻ കഴിയുന്ന അന്തരീക്ഷമൊരുക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
ശാസ്ത്രജ്ഞർ, ഡോക്ടർമാർ, ഗവേഷകർ, കണ്ടുപിടുത്തക്കാർ, സംരംഭകർ, മറ്റ് അപൂർവ പ്രതിഭകൾ തുടങ്ങിയവർക്കാണ് പൗരത്വം അനുവദിക്കാൻ സൗദി സർക്കാർ നടപടി തുടങ്ങിയത്. വിവിധ മേഖലകളിൽ രാജ്യത്തിന് പ്രയോജനപ്പെടും വിധം നിയമം, മെഡിക്കൽ, ശാസ്ത്രം, സാംസ്കാരികം, കായികം, സാങ്കേതികം തുടങ്ങിയ രംഗങ്ങളിൽ കഴിവ് തെളിയിച്ചവർക്ക് പൗരത്വം നൽകണമെന്ന സൽമാൻ രാജാവിന്‍റെ ഉത്തരവിന്‍റെ വെളിച്ചത്തിലാണ് സർക്കാർ നടപടി.
അതെ സമയം ഇന്ത്യക്കാരനും സൗദി അറേബ്യയിലെ ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ മുന്‍നിര സാന്നിധ്യമായ നൂണിന്‍റെ സിഇഒ യും ആയ ഇന്ത്യക്കാരന്‍ ഫറാസ് ഖാലിദിന് സൗദി പൗരത്വം നൽകി. ഇതോടു കൂടി വിവിധ രാജ്യങ്ങളിലെ പ്രതിഭകൾക്ക് പൗരത്വം നൽകി തങ്ങളുടെ രാജ്യത്തിന് മുതൽ കൂട്ടാക്കുക എന്ന പാശ്ചാത്യ രാജ്യങ്ങളുടെ പാത പിന്തുടരുകയാണ് സൗദി അറേബ്യ.
Discussion about this post