ന്യൂഡൽഹി: തീവണ്ടിയാത്രയ്ക്ക് ജനപ്രീതി വർദ്ധിക്കുന്ന സാഹചര്യത്തിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ. തീവണ്ടികളിൽ കൂടുതൽ നോൺ എസി കോച്ചുകൾ ഉൾപ്പെടുത്താനാണ് റെയിൽവേയുടെ തീരുമാനം. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ പദ്ധതി പൂർത്തിയാക്കുമെന്ന് ഇന്ത്യൻ റെയിൽ വേ അറിയിച്ചു.
10,000 പുതിയ നോൺ എസി കോച്ചുകളാണ് തീവണ്ടികളിൽ പുതുതായി ഉൾപ്പെടുത്തുന്നത്. ഇതിൽ 53 ശതമാനവും ജനറൽ കോച്ചുകൾ ആയിരിക്കും. ഈ വർഷം 4,485 കോച്ചുകൾ ആയിരിക്കും വിവിധ തീവണ്ടികളിൽ കൂടുതലായി ഉൾപ്പെടുത്തുക. ഇതിൽ 2,605 എണ്ണം ജനറൽ കോച്ചുകൾ ആയിരിക്കും. 1470 എണ്ണം നോൺ എസി സ്ലീപ്പർ കോച്ചുകൾ ആണ്. 323 എസ്എൽആർ കോച്ചുകളും, 55 പാന്റ്‌റി കാർ കോച്ചുകളും ആയിരിക്കും.
കൊറോണ ഭീതി ഒഴിഞ്ഞതിന് പിന്നാലെ തീവണ്ടിയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വൻ തോതിൽ വർദ്ധിച്ചിട്ടുണ്ട്. ജനറൽ കോച്ചുകൾ സ്ഥലം ലഭിക്കാതാകുമ്പോൾ ഇവർ റിസർവേഷൻ കോച്ചുകളിൽ കയറിപ്പറ്റുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ ഉള്ളത്. ഇതേ തുടർന്ന് റിസർവേഷൻ യാത്രികരിൽ് നിന്നും വ്യാപക പരാതിയും ഉയരുന്നുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള റെയിൽവേയുടെ തീരുമാനം.
യാത്രികരുടെ തിരക്ക് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷവും റെയിൽവേ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു.
Discussion about this post