കൊൽക്കത്ത : പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിനെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. കൊൽക്കത്ത പോലീസ് കമ്മീഷണർക്കും ഡിസിപിക്കും എതിരെയാണ് നടപടി ഉണ്ടാവുക. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് രാജ്ഭവന് അപകീർത്തി വരുത്തിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നത്.
കൊൽക്കത്ത പോലീസ് കമ്മീഷണർ വിനീത് ഗോയലിനും കൊൽക്കത്ത പോലീസ് ഡെപ്യൂട്ടി കമ്മീഷണർ (ഡിസിപി) സെൻട്രൽ ഇന്ദിരാ മുഖർജിയ്ക്കും എതിരെയാണ് അച്ചടക്ക നടപടി എടുത്തിട്ടുള്ളത്. പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടി. ഉദ്യോഗസ്ഥർക്കെതിരായ നടപടിയുടെ ഉത്തരവിന്റെ പകർപ്പ് ജൂലൈ നാലിന് പശ്ചിമബംഗാൾ സർക്കാരിന് അയച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
2024 ഏപ്രിൽ-മെയ് മാസങ്ങളിൽ രാജ്ഭവനിൽ നിയോഗിക്കപ്പെട്ട മറ്റ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഒരു വനിതാ ജീവനക്കാരി കെട്ടിച്ചമച്ച ആരോപണങ്ങൾ പ്രചരിപ്പിച്ചതായാണ് ഗവർണർ സി വി ആനന്ദബോസ് വ്യക്തമാക്കുന്നത്. കൂടാതെ തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമത്തിന് ഇരയായവരെ കാണാൻ ആവശ്യമായ അനുമതി നൽകിയിട്ടും കൊൽക്കത്ത പോലീസ് ഉദ്യോഗസ്ഥരെ കാണാൻ അനുവദിച്ചില്ല എന്നും പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി നൽകിയിരുന്നു.
Discussion about this post