ദിസ്പുർ : അസമിൽ വിദ്യാർത്ഥി ക്ലാസ് മുറിയിൽ വെച്ച് അധ്യാപകനെ കുത്തിക്കൊലപ്പെടുത്തി. അസമിലെ ശിവസാഗർ ജില്ലയിലാണ് സംഭവം നടന്നത്.
യൂണിഫോം ധരിക്കാതെ ക്ലാസിൽ എത്തിയത് ചോദ്യം ചെയ്തതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയാണ് അധ്യാപകനെ കുത്തി കൊലപ്പെടുത്തിയത്. രാജേഷ് ബാബു എന്ന അധ്യാപകനാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് 3:15 ന് ആയിരുന്നു സംഭവം നടന്നത്. സഹ അധ്യാപകർ ഉടൻ തന്നെ പരിക്കേറ്റ അധ്യാപകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
യൂണിഫോം ധരിക്കാതെ സാധാരണ വസ്ത്രങ്ങൾ ധരിച്ച് ക്ലാസിൽ വന്നതിന് രാജേഷ് ബാബു വിദ്യാർത്ഥിയെ വഴക്കു പറഞ്ഞിരുന്നു. സഹപാഠികളുടെ മുൻപിൽ വച്ച് തന്നെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചതാണ് അധ്യാപകനെ കൊലപ്പെടുത്താൻ കാരണമെന്നാണ് വിദ്യാർത്ഥി വ്യക്തമാക്കുന്നത്. കുറ്റക്കാരനായ വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post