തിരുവനന്തപുരം: സഖാക്കൾക്ക് പലർക്കും പണത്തോട് ആർത്തി കൂടുന്നുവെന്ന് വെളിപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നതെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിംഗിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ രൂക്ഷ വിമർശനം.പാർട്ടി പ്രവർത്തകർ സാധാരണക്കാരോട് വിനയപൂർവ്വം പെരുമാറണമെന്നും ധാർഷ്ട്യം നല്ലതല്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
കാമ്പസുകളിൽ പഠനം കഴിഞ്ഞിട്ടും എസ്.എഫ്.ഐയുടെ ലേബലിൽ ഹോസ്റ്റലുകളിലും എസ്.എഫ്.ഐ ഓഫീസുകളിലും കഴിയുന്നത് അനുവദിക്കാനാവില്ല.എസ്.എഫ്.ഐ പോലുള്ള പ്രസ്ഥാനങ്ങൾ സാമൂഹ്യവിരുദ്ധ വാസനയുള്ള വിദ്യാർഥികളെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കരുത് എന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. എസ എഫ് ഐ ക്കാർ നടത്തിയത് രക്ഷാപ്രവർത്തനം ആണെന്ന് ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നിട്ട് അധികം വൈകാതെയാണ് എസ് എഫ് ഐ ക്കെതിരെ എം വി ഗോവിന്ദൻ രംഗത്ത് വന്നത് എന്ന് ശ്രദ്ധേയമാണ്.
Discussion about this post