ഇസ്ലാമാബാദ്: 15 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ പിതാവ് അറസ്റ്റിൽ.പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് ദാരുണസംഭവം. നൗഷാഹ്‌രോ ഫിറോസിലെ തരുഷ സ്വദേശി തയ്യബ് എന്നയാളാണ് അറസ്റ്റിലായത്.അസുഖബാധിതയായ കുഞ്ഞിനെ ചികിത്സിക്കാൻ പണമില്ലാത്തതിനാലാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പ്രതി മൊഴി നൽകി. വലിയ രീതിയിൽ സാമ്പത്തിക ഞെരുക്കം നേരിട്ടിരുന്നതായും ഇയാൾ പറയുന്നു.
കുഞ്ഞിനെ ജീവനോടെ ചാക്കിൽ വച്ച ശേഷമാണ് കുഴിച്ചുമൂടിയതെന്നും പിതാവ് വെളിപ്പെടുത്തി. തയ്യബിനെ പോലീസ് കോടതിയിൽ ഹാജരാക്കി. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ഫോറൻസിക് പരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചു.
Discussion about this post