ന്യൂഡൽഹി: റഷ്യയിലേക്കും ഓസ്ട്രിയയിലേക്കുമുള്ള തന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളുമായി കാലങ്ങളായി സൗഹൃദം സൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ സന്ദർശനത്തിൽ ഇരു രാജ്യങ്ങളിലും താമസിക്കുന്ന ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘അടുത്ത മൂന്ന് ദിവസം ഞാൻ റഷ്യയിലും ഓസ്ട്രിയയിലുമായിരിക്കും. ഇന്ത്യയുമായി കാലങ്ങളായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാനുള്ള മികച്ച അവസരമാണ് ഈ സന്ദർശനം. ഈ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച്ച നടത്താനും ശ്രമിക്കും’- പ്രധാനമന്ത്രി വ്യക്തമാക്കി.
റഷ്യയുമായുള്ള ഉപയകക്ഷി ബന്ധത്തിന്റെ എല്ലാ തലങ്ങളെക്കുറിച്ചും താനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശികവും ആഗോളപരവുമായ എല്ലാ പ്രശ്‌നങ്ങളെ കുറിച്ചും ചർച്ച നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം മെച്ചപ്പെടുത്തുക, പരസ്പര താത്പര്യമുള്ള പ്രാദേശികവും ആഗോളവുമായി വിഷയങ്ങളിൽ പൊതുഅഭിപ്രായ രൂപീകരണം നടത്തുക എന്നിവയ്ക്കായിരിക്കും ഉച്ചകോടിയിൽ പ്രാമുഖ്യമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അതേസമയം, ഔദ്യോഗികവും അനൗദ്യോഗികവുമായ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കുമെന്ന് ക്രെമ്ലിൻ വക്താവ് ദിമിത്രി പെക്ലോവ് അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങൾ ഈ ഉച്ചകോടിയെ വ്യക്തമായി നിരീക്ഷിക്കുന്നുണ്ടാകും. അവരെ ഏതായാലും ഇരു രാജ്യങ്ങളും നിരാശപ്പെടുത്തില്ലെന്നും പരിഹാസരൂപേണ പെക്ലോവ് പറഞ്ഞു.
Discussion about this post