ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനം ഇന്ത്യയ്ക്ക് വലിയ സംഭാവനകൾ നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെട്ടതാണ് റഷ്യയുമായുള്ള ബന്ധത്തിലെ ഏറ്റവും വലിയ മാറ്റം.റഷ്യാ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താനുള്ള ഏറ്റവും മികച്ച അവസരമാണ്. പുടിനും മോദിയും തമ്മിൽ നേരിട്ടുള്ള നേതൃത്വ തല ചർച്ചകൾ നടത്തുന്നതിനുള്ള അവസരമാണിത്. ഇന്ത്യറഷ്യ വാർഷിക ഉഭയകക്ഷി ഉച്ചകോടി വളരെ നല്ലൊരു ശീലമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും റഷ്യയും വാർഷിക ഉച്ചകോടിയുടെ ആവശ്യകതയും പ്രാധാന്യവും ഒരുപോലെ മനസിലാക്കുന്നുവെന്നും ഇരുരാജ്യങ്ങളുടെയും ബന്ധത്തിലെ പുരോഗതി വിലയിരുത്താനുള്ള അവസരമാണിതെന്നും ജയശങ്കർ പറഞ്ഞു. റഷ്യയുമായുള്ള സാമ്പത്തിക ബന്ധം വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post