ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു. കത്വയിലെ മച്ചേഡി മേഖലയിൽ വെച്ച് സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരർ ആക്രമണം അഴിച്ച് വിടുകയായിരുന്നു. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ പുരോഗമിക്കുകയാണ്. ആറ് സൈനികർക്ക് പരിക്കേറ്റതായും വിവരമുണ്ട്.
നേരത്തേ, ജമ്മു കശ്മീരിൽ നടന്ന വ്യത്യസ്തമായ രണ്ട് ഏറ്റുമുട്ടലുകളിൽ ആറ് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകര സംഘടനയായ ഹിസ്ബുൾ മുജഹിദ്ദീന് കനത്ത തിരിച്ചടിയാണ് ഇന്ത്യൻ സൈന്യം നൽകിയതെന്ന് ബ്രിഗേഡിയർ പൃഥ്വിരാജ് ചൗഹാൻ വ്യക്തമാക്കിയിരുന്നു.
മോദർഗാം ഗ്രാമത്തിലായിരുന്നു ആദ്യ ഏറ്റുമുട്ടൽ നടന്നത്. മണിക്കൂറുകൾക്കുള്ളിൽ ഫ്രിസാൽ ചിന്നിഗാം മേഖലയിലായിരുന്നു രണ്ടാമത്തെ ഏറ്റുമുട്ടൽ. ജൂൺ മാസത്തിൽ ജമ്മു കശ്മീരിലെ ദോഡയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.
Discussion about this post