ന്യൂഡൽഹി: രാജ്യം മുഴുവൻ ഉറ്റു നോക്കിയ അയോദ്ധ്യ പ്രതിഷ്ഠാദിനം ഒരിക്കലും മറന്ന് പോകാതിരിക്കാൻ അത് സ്കൂൾ ഉത്സവ കലണ്ടറിൽ ചേർത്ത് രാജസ്ഥാൻ. രാമജന്മ ഭൂമിയിൽ രാം ലല്ല വിഗ്രഹം പ്രതിഷ്ഠിച്ച ജനുവരി 22 ആണ് സ്കൂൾ ഉത്സവ കലണ്ടറിൽ ഇടംപിടിച്ചിരിക്കുന്നത്. മാതാപിതാക്കൾക്ക് വിതരണം ചെയ്യുന്ന ഈ കലണ്ടറിൽ കുട്ടികളുമായി രക്ഷിതാക്കൾ നടത്തേണ്ട ചർച്ചാവിഷയങ്ങൾ ഉൾക്കൊള്ളിക്കാറുണ്ട്.
രാമ ജന്മ ഭൂമിയിലെ പ്രാണപ്രതിഷ്ഠ ഒരു ചരിത്രസംഭവം എന്ന നിലയ്ക്കാണ് കലണ്ടറിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി മദൻ ദിവാലർ വ്യക്തമാക്കി. ജനുവരി 22 അവധിദിനമാകില്ല. കുട്ടികൾ ആ ദിവസം ആഘോഷിക്കുക സ്കൂളിൽ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
500 വര്ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് അയോദ്ധ്യയിലെ തർക്ക മന്ദിരത്തിന്റെ സ്ഥാനത്ത് രാമക്ഷേത്രം ഉയർന്നു വന്നത്. കോടിക്കണക്കിന് ഹിന്ദുക്കളുടെ അനേകവർഷങ്ങളുടെ കാത്തിരിപ്പിന്റെ ഫലമാണ് ജനുവരി 22 ന് അയോദ്ധ്യയിൽ പൂവണിഞ്ഞത്
Discussion about this post