മോസ്കോ: തന്റെ രാജ്യത്തിൻറെ പുരോഗതിക്ക് വേണ്ടി പൂർണ്ണമായും സമർപ്പിച്ച മുഴുവൻ ജീവിതവും ജനങ്ങൾക്ക് വേണ്ടി ഉഴിഞ്ഞുവച്ച വ്യക്തിയാണ് നരേന്ദ്ര മോദിയെന്ന് പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. തിങ്കളാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നോവോ-ഒഗാരിയോവോയിലെ തന്റെ ഔദ്യോഗിക വസതിയിൽ ഒരു “സ്വകാര്യ ഇടപഴകലിൽ” സംവദിക്കവേയാണ് പുടിൻ ഇന്ത്യൻ പ്രധാനമന്ത്രിയെ പുകഴ്ത്തി രംഗത്ത് വന്നത്.
“പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് നിങ്ങളെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതൊരു യാദൃശ്ചികതയല്ല, വർഷങ്ങളായി നിങ്ങൾ നടത്തിയ പ്രവർത്തനത്തിൻ്റെ ഫലമാണെന്ന് ഞാൻ കരുതുന്നു” പുടിൻ മോസ്‌കോയ്ക്ക് പുറത്ത് നടന്ന അനൗപചാരിക ചർച്ചയ്ക്കിടെ തുറന്നു പറഞ്ഞു.
“നിങ്ങളുടെ ജീവിതം മുഴുവൻ ഇന്ത്യൻ ജനതയെ സേവിക്കുന്നതിനായി നിങ്ങൾ സമർപ്പിച്ചു, അവർക്ക് അത് മനസിലാക്കാൻ കഴിയും,” പുടിൻ പറഞ്ഞു. “നിങ്ങൾ പറഞ്ഞത് ശരിയാണ്, എനിക്ക് ഒരു ലക്ഷ്യമേയുള്ളു: ഇത് ജനങ്ങളും എൻ്റെ രാജ്യവുമാണ്,” മോദി മറുപടി പറഞ്ഞതായി റഷ്യൻ ഔദ്യോഗിക ചാനലായ ടാസ് റിപ്പോർട്ട് ചെയ്തു
Discussion about this post