എസ്.എഫ്.ഐ. പ്രവര്‍ത്തകരെ വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍നിന്ന് ഇറക്കിക്കൊണ്ടുപോയ സംഭവത്തില്‍ വി.ശിവന്‍കുട്ടി എം.എല്‍.എ.ക്കെതിരെ പോലീസ് കേസെടുത്തു. സിപിഎം കൗണ്‍സിലര്‍ എജെ സുക്കോര്ോക്ക് എതിരെയും കേസുണ്ട്.
കഴിഞ്ഞദിവസം കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെയാണ് സ്റ്റേഷനില്‍നിന്ന് ബലംപ്രയോഗിച്ച് ഇരുവരും ഇറക്കിക്കൊണ്ടു പോയത്.
നൂറ്റിയെഴുപത്തഞ്ചിലേറെ എസ്.എഫ്.ഐ. പ്രവര്‍ത്തകരെയാണ് വിഴിഞ്ഞം തീരദേശ പോലീസ് അറസ്റ്റുചെയ്ത് സ്റ്റേഷനില്‍ എത്തിച്ചിരുന്നത്. സ്റ്റേഷനിലെത്തിയ എം.എല്‍.എ. യോടൊപ്പം വിദ്യാര്‍ഥികള്‍ പോലീസിനെ തള്ളിമാറ്റി ഇറങ്ങിപ്പോകുകയായിരുന്നുവെന്നാണ് പരാതി.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതുള്‍പ്പെടെയുള്ള വകുപ്പുകളില്‍ തീരദേശപോലീസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി വിഴിഞ്ഞം പോലീസ് അറിയിച്ചു.
Discussion about this post