കുവൈറ്റിൽ: കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. പരിക്കേറ്റവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നതായാണ് വിവരം. കുവൈറ്റിൽ സെവൻത്ത് റിംഗ് റോഡിലാണ് അപകടമുണ്ടായത്.
പത്ത് പേരോളം വാഹനത്തിലുണ്ടായിരുന്നു. ഇവരിൽ ആറ് പേരും സംഭവസ്ഥലത്ത് വച്ച തന്നെ മരിച്ചു. ബിഹാറിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള തൊഴിലാളികളാണ് മരിച്ചത്. മൂന്ന് പേരാണ് ചികിത്സയിലുള്ളത്.
തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹഹനത്തിന് പിന്നിലേക്ക് മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽ ഇടിച്ചു. അഗ്ശമന സോനാംഗങ്ങൾ എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
Discussion about this post