പത്തനംതിട്ട: ഹൃദയ ശസ്ത്രക്രിയ ചെയ്ത് വിശ്രമത്തിലിരിക്കെ മറ്റൊരു യുവതിയെ സാഹസികമായി രക്ഷിച്ച് യുവാവ്. പമ്പയുടെ ആഴങ്ങളിൽ നിന്നും മാലക്കര വടക്കും മൂട്ടിൽ രഞ്ജിത്ത് ആർ മോഹനാണ്, സ്വന്തം ജീവനും ഏതാനും മാസങ്ങൾക്ക് മുമ്പ് പണിമുടക്കിയ ഹൃദയത്തെയും ഒരു നിമിഷം മറന്നു കൊണ്ട് മറ്റൊരു ജീവനെ കൈപിടിച്ചുയർത്തിയത്.
കോയിപ്രം നെല്ലിക്കൽ വെളുത്തേടത്ത് കടവിൽ കഴിഞ്ഞ ദിവസമാണ് കാൽ വഴുതി വീണ യുവതി ഒഴുക്കിൽ പെട്ടത്. 50 മീറ്ററോളം ഒഴുക്കിൽ പെട്ട യുവതി ഒടുവിൽ ഒരു വള്ളിയിൽ പിടിച്ച് നിൽക്കുകയായിരുന്നു. ഇതേ തുടർന്നാണ് യുവതിയുടെ കരച്ചിൽ രഞ്ജിത്ത് കേൾക്കുന്നത്. അതേസമയം നദിയുടെ മറുകരയിൽ നിൽക്കുമ്പോഴാണ് രഞ്ജിത്ത് യുവതിയുടെ കരച്ചിൽ കേൾക്കുന്നത്. സുഹൃത്തുക്കളോടൊപ്പം ബൈക്കിൽ 3 കിലോമീറ്റർ സഞ്ചരിച്ച് മറുകരയിലെത്തിയ രഞ്ജിത്ത്, ഞങ്ങളുടെ ജീവൻകൊടുത്തായാലും നിങ്ങളെ രക്ഷിക്കുമെന്ന് പറഞ്ഞ് നദിയിലിറങ്ങുകയായിരിന്നു.
സുഹൃത്തുക്കളായ ഉണ്ണിയും വിജയനും ചേർന്ന് യുവതിയെ കരക്ക് കയറ്റി. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മൂന്ന് മാസം മുമ്പാണ് രഞ്ജിത്തിന് ഹൃദയാഘാതം ഉണ്ടായത്. മാലക്കര പള്ളിയോടത്തിന്റെ ഒന്നാം അടനയമ്പുകാരനാണ് ഡ്രൈവറായ രഞ്ജിത്ത്
Discussion about this post