മുംബൈ : എയർടെലിന് പിന്നാലെ ഇരുപത് കേടി ട്വിറ്റർ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി സൈബർ പ്രസ് റിപ്പോർട്ട് . ഇമെയിൽ അഡ്രസ് പേരുകൾ അകൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങിയവ ചോർന്നതായാണ് വിവരം. 10 ഫയലുകളായി കുപ്രസിദ്ധമായ ഹാക്കിംഗ് ഫോറത്തിലാണ് എക്‌സ് യൂസർമാരുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഈ ഡാറ്റകൾ ലീക്ക് ഫോറത്തിൽ മിച്ചുപ എന്ന് പേരുള്ള അക്കൗണ്ടിൽ നിന്നാണ് പുറത്തുവിട്ടിരിക്കുന്നത്.
ഹാക്കർമാർ പുറത്തുവിട്ടിരിക്കുന്ന ട്വിറ്റർ അക്കൗണ്ടിലെ വിവരങ്ങൾ ചിലതെല്ലാം യഥാർത്ഥമാണ് എന്ന് സൈബർ പ്രസിലെ വിദഗ്ധർ പറയുന്നു. എന്നാൽ 9.4 ജിബി വരുന്ന വിവരങ്ങൾ പൂർണമായും പരിശോധിച്ച് ഉറപ്പുവരുത്താൻ സൈബർ പ്രസ് സംഘത്തിനായിട്ടില്ല. ട്വിറ്റർ അക്കൗണ്ട് വിവരങ്ങൾ ചോരുന്നത് തടയാൻ ശക്തമായ ജാഗ്രത പുലർത്തണമെന്ന് സൈബർ പ്രസ് ടീം എക്സ് യൂസർമാരോട് നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഉപഭോക്താക്കളുടെ ഡാറ്റകൾ ലീക്കായി എന്ന കണ്ടെത്തലിനോട് ട്വിറ്റർ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം 37.5 കോടി എയർടെൽ ഉപഭോക്താക്കളുടെ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടതായി വാർത്തകൾ പുറത്ത് വന്നിരുന്നു. ആധാർ നമ്പർ,ഫോൺ നമ്പറുകൾ , ഫോട്ടോ ഐഡി വിവരങ്ങൾ എന്നിവ ചോർത്തിയെന്നാണ് വിവരം. എന്നാൽ ഡാറ്റ ചോർച്ച എയർടെൽ നിഷേധിച്ചിരുന്നു. എയർടെൽ സിസ്റ്റത്തിൽ നിന്ന് യാതൊരു ലംഘനവും ഉണ്ടായിട്ടില്ലെന്നായിരുന്നു കമ്പനി അവകാശപ്പെട്ടത്.
Discussion about this post