2023 ൽ പർവതാരോഹാണത്തിനിടെ കാണാതായ മൂന്ന് സൈനികരുടെ ഭൗതികദേഹം കണ്ടെടുത്ത് കരസേന. ഒരു മാസം നീണ്ടു നിന്ന ദൗത്യത്തിനൊടുവിലാണ് ഭൗതികദേഹം കണ്ടെടുത്തത്. ജഡാക്കിലെ മഞ്ഞ് മൂടിയ പർവ്വതനിരകളിൽ നിന്നാണ് സൈനികരെ കണ്ടെടുത്തത്.
ലഡാകിലെ മൗണ്ട്പൂനിൽ 2023 ഒകേടോബറിലാണ് 38 അംഗം സംഘം പർവതാരോഹണത്തിനായി പോയത്. അതിൽ മൂന്ന് പേരെ കാണാതാവുകയായിരുന്നു. അന്ന് തന്നെ സൈനികരെ കണ്ടെത്താനായി ശ്രമിച്ചെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു. ഓപ്പറേഷൻ ആർടിജി എന്നാണ് ദൗത്യത്തിന് പേര് നൽകിയിരുന്നത്. ഹവിൽദാർമാരായ രോഹിത് കുമാർ , താക്കൂർ , നായിക് ഗൗതം എന്നി മൂന്ന് പേരെയാണ് കാണാതായത്.
മഞ്ഞുപാളികൾ മുറിച്ചു മാറ്റിയാണ് സൈനികരുടെ ഭൗതികദേഹം പുറത്തെടുത്തത്. വലിയ രീതിയിലുള്ള പ്രയത്‌നത്തിനൊടുവിലാണ് സൈനികരെ കണ്ടെത്തിയത്. സൈനികരുടെ ഭൗതികദേഹം നാട്ടിലേക്ക് കൊണ്ടുപോകനുള്ള നടപടികൾ ആരംഭിച്ച് എന്ന് അധികൃതർ പറഞ്ഞു.
Discussion about this post