12 മാസത്തിനിടെ ഇന്ത്യ രണ്ടാം തവണയും സ്വന്തം നാട്ടിൽ തോൽവി ടെസ്റ്റ് പരമ്പര തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ മാറ്റി റെഡ് ബോൾ ക്രിക്കറ്റിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾക്ക് വിരാട് കോഹ്‌ലി മറുപടി നൽകി. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) കോഹ്‌ലിയോട് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരണം എന്ന അഭ്യർത്ഥിച്ചതായി പറഞ്ഞുകൊണ്ടുള്ള വാർത്തകൾ വന്നിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ നിലവിൽ ഇന്ത്യ കടന്നുപോകുന്ന സാഹചര്യം പരിഗണിച്ചുകൊണ്ട് പല ആരാധകരും ഈ റൂമർ കേട്ടപ്പോൾ സന്തോഷിച്ചതുമാണ്. എന്നാൽ ഇന്നലത്തെ മത്സരത്തിന് ശേഷം സംസാരിച്ച കോഹ്‌ലി അത്തരത്തിൽ ഒരു സാധ്യതയും ഇപ്പോൾ ഇല്ല എന്നും താൻ ഒരു ഫോർമാറ്റ് മാത്രമേ കളിക്കൂ എന്നും വ്യക്തമാക്കി.
റാഞ്ചിയിൽ 135 റൺസ് നേടിയതിന് ‘പ്ലേയർ ഓഫ് ദി മാച്ച്’ അവാർഡ് നേടിയ ശേഷം, മെയ് മാസത്തിൽ എടുത്ത ടെസ്റ്റ് വിരമിക്കൽ തീരുമാനം മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുമോ എന്ന് ഹർഷ ഭോഗ്ലെ കോഹ്‌ലിയോട് ചോദിച്ചു. “എല്ലായ്‌പ്പോഴും അങ്ങനെ തന്നെ ആയിരിക്കും. ഞാൻ ഇപ്പോൾ ഒരു ഫോർമാറ്റ് മാത്രമാണ് കളിക്കുന്നത്,” മത്സരശേഷം കോഹ്‌ലി നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഓസ്‌ട്രേലിയൻ പര്യടനത്തിനുശേഷം കോഹ്‌ലി ഒരു മത്സര ക്രിക്കറ്റും കളിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ മത്സരം നടന്ന റാഞ്ചിയിൽ നേരത്തെ എത്തിയ കോഹ്‌ലി തന്റെ ഒരുക്കങ്ങളും വേഗത്തിലാക്കി. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അദ്ദേഹം രാവും പകലും പരിശീലന സെഷനുകൾ നടത്തി. എന്തായാലും ആ തന്ത്രം ഫലിച്ചു എന്ന് ഇന്നലത്തെ ഇന്നിംഗ്സ് കാണിച്ചു തന്നു. തന്റെ വിജയം എപ്പോഴും തന്റെ മൈൻഡ് സീറ്റിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് കോഹ്‌ലി പറഞ്ഞു. വാക്കുകൾ ഇങ്ങനെ;
“ഇങ്ങനത്തെ ഒരു ഇന്നിംഗ്സ് കളിക്കാൻ കഴിഞ്ഞത് സന്തോഷം തരുന്നു. പിച്ച് തുടക്കത്തിൽ നല്ല സഹായം നൽകി എന്നാൽ പിന്നീട് വേഗത കുറഞ്ഞു. ഞാൻ പന്ത് അടിക്കാൻ ശ്രമിക്കുകയായിരുന്നു, മറ്റ് കാര്യങ്ങളെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല. നിങ്ങൾക്ക് ഒരു നല്ല തുടക്കം കിട്ടിടയൽ ശേഷം എന്തുചെയ്യണമെന്ന് നിങ്ങൾക്കറിയാം. ഒരുപാട് തയ്യാറെടുപ്പുകളിൽ വിശ്വാസമുള്ള ആളല്ല ഞാൻ. എന്റെ മുഴുവൻ ക്രിക്കറ്റും മൈൻഡ് സെറ്റ് ആശ്രയിച്ചാണ് ഇരിക്കുന്നത്. ഞാൻ എന്റെ ഫിറ്റ്നസിൽ കഠിനാധ്വാനം ചെയ്യുന്നു. മൈൻഡ് സെറ്റ് മികച്ചതായി നിൽക്കുന്ന കാലത്തോളം എനിക്ക് റൺസ് നേടാൻ കഴിയും. ഞാൻ കളത്തിലിറങ്ങിയാൽ, എന്റെ 120 ശതമാനവും ഞാൻ നൽകുന്നു. ഞാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇവിടെ വന്നത്. എനിക്ക് 37 വയസ്സായി, അതിനാൽ എന്റെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്.” കോഹ്‌ലി കൂട്ടിച്ചേർത്തു.













Discussion about this post