സിംബാബ്‌വെക്കെതിരേ ഹരാരെയില്‍ നടന്ന മൂന്നാം ടി20 മാച്ചില്‍ ഇന്ത്യക്ക് 23 റണ്‍സ് ജയം. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പാരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തപ്പോള്‍ സിംബാബ്‌വെയുടെ മറുപടി ആറിന് 159 എന്ന നിലയില്‍ അവസാനിച്ചു. ആതിഥേയര്‍ക്കു വേണ്ടി ഡിയോന്‍ മയേര്‍സ് പൊരുതിനോക്കിയെങ്കിലും മറ്റുള്ള മുന്‍നിര ബാറ്റര്‍മാര്‍ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ഋതുരാജ് ഗെയ്ക്വാദും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ കഴിഞ്ഞ കളിയിൽ സെഞ്ച്വറി നേടിയ അഭിഷേക് ശർമ്മയ്ക്കും ഓപ്പണർ യശസ്‌വി ജയ്‌സ്വാളിനും വേണ്ടത്ര തിളങ്ങാനായില്ല. ഫീൽഡിൽ സിംബാബ്‌വെയുടെ പ്രകടനം ദയനീയമായതും ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് ഗുണം ചെയ്തു
ഇന്ത്യക്കു വേണ്ടി വാഷിങ്ടണ്‍ സുന്ദര്‍ നാല് ഓവറില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. അവേശ് ഖാന്‍ നാല് ഓവറില്‍ 39 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ഖലീല്‍ അഹ്‌മദും മികച്ച ബൗളിങ് കാഴ്ചവച്ചു
Discussion about this post