ശ്രീനഗര്‍ : ഉധംപൂരിലെ സാംഗ് പോലീസ് പോസ്റ്റിന് നേരെ ഭീകരാക്രമണം.രാത്രി എട്ടരയോടെയാണ് സംഭവം. ആയുധധാരികളായ മൂന്ന് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ബസന്ത് ഗഡിലണ് ആക്രമണം നടന്നത്. ഭീകരര്‍ പോലീസുകാര്‍ക്ക് നേരെ വെടിയുതുര്‍ക്കുകയായിരുന്നു. പോലീസ് തിരിച്ചടിച്ചതോടെ ഭീകരര്‍ പിന്‍വാങ്ങിയെന്ന് അധികൃതര്‍ അറിയിച്ചു.
ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് സൈന്യവും പോലീസും തിരച്ചില്‍ ഊര്‍ജിതമാക്കി. ജമ്മുകാശ്മീരില്‍ രണ്ടുമാസത്തിനിടെയുണ്ടാകുന്ന എട്ടാമത്തെ ആക്രമണമാണിത്. വിവധപ്രദേശങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ കത്വ, ഉധംപൂര്‍, ഭാദര്‍വ എന്നിവിടങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിരിക്കുകയാണ്.
Discussion about this post