മലപ്പുറം: സപ്ലൈകോകളിൽ സാധനങ്ങൾക്ക് ക്ഷാമം നേരിടുന്നതിനിടെ ഗോഡൗണിൽ സൂക്ഷിച്ച കോടികളുടെ ഭക്ഷ്യധാന്യങ്ങൾ കാണാതായി. തിരൂർ കടുങ്ങാത്തുകുണ്ടിൽ സൂക്ഷിച്ച സാധനങ്ങളാണ് കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്റേണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്. 2.78 കോടി രൂപയുടെ സാധനങ്ങളുടെ കുറവായിരുന്നു പരിശോധനയിൽ കണ്ടെത്തിയത്. ഇതോടെ ഡിപ്പോ മാനേജർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഗോഡൗണിലെ എട്ട് ജീവനക്കാർക്കെതിരെയാണ് പരാതി നൽകിയത്.
പരാതിയിൽ ഇവർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. കൽപ്പഞ്ചേരി പോലീസാണ് കേസ് എടുത്തത്. ഇതിന് പിന്നാലെ ഇവരെ സസ്‌പെൻഡ് ചെയ്തു. ഗോഡൗണിലെ സാധനങ്ങൾ സ്വകാര്യ വ്യക്തികൾക്ക് മറിച്ചുവിറ്റുവെന്നാണ് സംശയിക്കുന്നത്.
കഴിഞ്ഞ ഏതാനും നാളുകളായി സപ്ലൈകോയിൽ സാധനങ്ങൾക്ക് വലിയ ക്ഷാമം ആണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്ന് സപ്ലൈകോകളെ ഉപേക്ഷിച്ച് സാധാരണക്കാർ മറ്റ് കടകളിൽ പോകുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇതിനിടെയാണ് മൂന്ന് കോടിയോളം രൂപ വരുന്ന സാധനങ്ങൾ കാണാതെ ആയുള്ള വാർത്തകൾ പുറത്തുവരുന്നത്.
Discussion about this post