ഐഫോൺ ഉപയോക്താക്കൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ആപ്പിൾ. പെഗാസസിന് സമാനമായ സ്പൈവെയർ ആക്രമണം ഉണ്ടാകുമെന്നാണ് ആപ്പിളിന്റെ മുന്നറിയിപ്പ്. ഇന്ത്യ ഉൾപ്പെടെയുള്ള 98 രാജ്യങ്ങളിലെ ഐഫോൺ ഉപയോക്താക്കൾക്ക് നേരെയാകും സ്പൈവെയർ ആക്രമണം ഉണ്ടാവുക എന്നാണ് കരുതപ്പെടുന്നത്.
ഇത്തരം സ്പൈവെയർ ആക്രമണങ്ങൾ ഉണ്ടായി കഴിഞ്ഞാൽ പൂർണ്ണമായും തിരിച്ചുവരവ് സാധ്യമല്ലെന്നും മുന്നറിയിപ്പ് ഗൗരവപരമായി എടുക്കണമെന്നും ആപ്പിൾ അറിയിച്ചു . ഈ സ്പൈവെയർ ടാർഗെറ്റിംഗ് ആഗോളപരമായി നടക്കുന്നതാണ്. എന്നാൽ ചില പ്രത്യേക ഉപയോക്താക്കളെ ആയിരിക്കും പലപ്പോഴും ലക്ഷ്യം വയ്ക്കുന്നത്. ഫോണിലെ പല ഡാറ്റകളും ഈ സ്പൈവെയർ വഴി നഷ്ടപ്പെടാമെന്നും ആപ്പിൾ മുന്നറിയിപ്പ് സന്ദേശത്തിൽ അറിയിക്കുന്നു.
2021 മുതൽ 150ലേറെ രാജ്യങ്ങളിൽ ഐഫോൺ ഉപയോക്താക്കൾക്ക് നേരെ ഇത്തരം സ്പൈവെയർ ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഈ അടുത്ത കാലത്ത് കേന്ദ്രസർക്കാരും ആപ്പിൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആപ്പിൾ നേരിട്ട് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കാനായി ആരംഭിച്ചിരിക്കുന്നത്.
Discussion about this post