തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ ഓൺലൈൻ മീറ്റിംഗിനിടെ തെറി. സംസ്ഥാന പോലീസ് അസോസിയേഷൻ അദ്ധ്യക്ഷനാണ് തെറിവിളി കേൾക്കേണ്ടിവന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം.
യോഗത്തിനിടെ സംസ്ഥാന അദ്ധ്യക്ഷൻ സംസാരിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു സംഭവം. കണ്ണൂർ സിറ്റി സൈബർ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐമാരായ രണ്ട് പേരാണ് മോശമായി സംസാരിച്ചത്. ഇരുവരും മദ്യലഹരിയിൽ ആയിരുന്നുവെന്ന് കെപിഎ അറിയിച്ചു. അബദ്ധത്തിലാണ് ഇവർ മീറ്റിംഗിനിടെ കയറിയത്. അതിനാൽ നടപടി സ്വീകരിക്കുന്നില്ലെന്നും കെപിഎ അറിയിച്ചു.
അതേസമയം തെറിവിളിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ നിരവധി പേരാണ് പോലീസുകാരെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
Discussion about this post