ഹരിപ്പാട്: ഏറെ നാളുകളായി നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന ഒരു കള്ളനെ തപ്പി നടക്കുകയാണ് ആലപ്പുഴ, കൊല്ലം ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥർ. കുപ്രസിദ്ധനായ പക്കി സുബൈർ എന്ന കള്ളന് വേണ്ടിയാണ് തിരച്ചിലുകളത്രയും. കൊല്ലം ശൂരനാട് സ്വദേശിയാണ് 51 കാരനായ പക്കി സുബൈർ. രണ്ടുമാസത്തിനിടെ നടത്തിയ നൂറോളം മോഷണങ്ങളിലൂടെ കുറഞ്ഞത് ഏഴുലക്ഷം രൂപയെങ്കിലും ഇയാൾ അപഹരിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. കണ്ണുവെട്ടിച്ച് പക്കി സുബൈർ ഈസിയായി മോഷണം തുടരുകയാണ്.
പണവും സ്വർണവും സ്വന്തം ഉപയോഗത്തിനുള്ള വസ്ത്രങ്ങളും മാത്രമേ മോഷ്ടിക്കുള്ളൂ. മോഷണം കഴിഞ്ഞാൽ ഒരു കുളി നിർബന്ധമാണ്.മോഷണത്തിനിറങ്ങുന്നതിനു മുൻപ് വസ്ത്രങ്ങൾ എവിടെങ്കിലും സൂക്ഷിച്ചുവെക്കും. കുളികഴിഞ്ഞ് ഇവ ധരിച്ചാണ് മടക്കം.
രാത്രി ട്രെയിനിലാണ് സുബൈർ മോഷണത്തിനെത്തുന്നത്. ട്രാക്കിലൂടെ നടന്ന് മോഷണത്തിനുള്ള വീടുകളും കടകളും കണ്ടെത്തും. മോഷണം കഴിഞ്ഞ് ട്രാക്കിലൂടെ തന്നെ നടക്കും.ഏറെദൂരം നടന്ന് മോഷണം നടത്തുന്നതിനാൽ പൊലീസ് തന്നെയാണ് പക്കി സുബൈർ എന്ന പേരിട്ടത്.
Discussion about this post