മുംബൈ : അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം ഇന്ന് മുംബൈ ബികെസിയിലെ ജിയോ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. വിവാഹത്തിൽ ബോളിവുഡിലെ താരങ്ങളും രാഷ്ട്രീയ പ്രമുഖരും കൂടാതെ നിരവധി ഹോളിവുഡ് താരങ്ങളും ടെക് സിഇഒമാരും പങ്കെടുക്കുന്നുണ്ട്.
കായികരംഗത്ത് ലോക പ്രശസ്തി നേടിയ ബോക്സിങ് താരം മൈക്ക് ടൈസനും ഗുസ്തി താരവും നടനുമായ ജോൺ സീനയും അംബാനി വിവാഹത്തിൽ പങ്കെടുക്കും.
പ്രശസ്ത ഫുട്ബോൾ താരമായ ഡേവിഡ് ബെക്കാമും ഭാര്യ വിക്ടോറിയ ബെക്കാമും അനന്തിന്റെ വിവാഹത്തിന് എത്തും. പ്രശസ്ത ഹോളിവുഡ് താരമായ ജെഫ് കൂൺസ് അനന്തിൻ്റെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിൽ പങ്കെടുക്കുന്നതാണ്.
കൂടാതെ സാമൂഹ്യപ്രവർത്തകരും സെലിബ്രിറ്റികളുമായ കിം കർദാഷിയാനും ക്ലോയ് കർദാഷിയാനും അംബാനി കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നിട്ടുണ്ട്. പ്രശസ്ത
നൈജീരിയൻ ഗായകൻ ഡിവൈൻ ഇകുബോറും അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിൽ പങ്കെടുക്കും.
Discussion about this post