വിനോദയാത്ര എല്ലാവർക്കും ഇഷ്ടമാണല്ലേ.. തിരക്കുപിടിച്ച ജീവിതത്തിൽ യാത്രകൾ നൽകുന്ന ആശ്വാസം ചെറുതല്ല. എന്നാൽ ആഡംബരപൂർണമായ ഒരു സ്ഥലത്ത് താമസിക്കാൻ ആരെങ്കിലും നിങ്ങൾക്ക് പണം വാഗ്ദാനം ചെയ്താൽ എങ്ങനെയിരിക്കും? കേൾക്കേണ്ട താമസം എപ്പോൾ യെസ് പറഞ്ഞെന്ന് ചോദിച്ചാൽ മതി.
സ്വർഗതുല്യമായ ഈ ഗ്രാമത്തിൽ താമസിക്കാൻ തയ്യാറാക്കുന്നവർക്ക് 27 ലക്ഷം രൂപയാണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇറ്റലിയിലെ ടസ്കാനി പ്രവിശയിലാണ് താമസിക്കാൻ ആളില്ലാതെ വന്നതോടെ പ്രതിഫലം നൽകി താമസക്കാരെ തേടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
കുടിയേറ്റ പ്രശ്നവും ജനസംഖ്യയിലെ കുറവും വലിയ പ്രശ്നമായതോടെയാണ് സർക്കാർ ഇരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്. റെസിഡൻസി ഇൻ ദി മൗണ്ടൻസ് 2024′ എന്നാണ് ഈ പദ്ധതിയുടെ പേര്. ഈ പ്രവിശ്യയിൽ ആരെങ്കിലും ഒരു വീട് വാങ്ങുകയാണെങ്കിൽ, ആ വ്യക്തിക്ക് 10,000 മുതൽ 30,000 യൂറോ വരെ (9 ലക്ഷം മുതൽ 27 ലക്ഷം രൂപ വരെ) ലഭിക്കും. നിലവിൽ ഈ സ്ഥലത്ത് വെറും 119 പേർ മാത്രമാണ് താമസക്കാരായി ഉള്ളതത്രേ.
ടസ്കാൻ പർവതനിരകൾ ഇറ്റലിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഇവിടെ ഒരു വീട് വാങ്ങിക്കാൻ വെറും 1 യൂറോ (90 രൂപ) മാത്രം മതിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. 90 രൂപ കൊടുത്ത് ഒരു വീട് വാങ്ങിക്കുന്നവർക്കാണ് സർക്കാർ 27 ലക്ഷം രൂപ വരെ സമ്മാനമായി നൽകുന്നത്.
സ്ഥലം വാങ്ങാൻ ഇതുമായി ബന്ധപ്പെട്ട് ചില നിബന്ധനകൾ സർക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്. ഈ സ്കീമിന് അപേക്ഷിക്കുന്ന വ്യക്തി ഒരു ഇറ്റാലിയൻ അല്ലെങ്കിൽ യൂറോപ്യൻ യൂണിയനിലെ പൗരനായിരിക്കണമെന്നതാണ് പ്രധാന നിബന്ധന
Discussion about this post