ന്യൂഡൽഹി :2031 ഓടെ ഇന്ത്യയ്ക്ക് രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായി മാറാൻ സാധിക്കുമെന്ന് സർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്ര. 2060ഓടെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും എന്നും അദ്ദേഹം പറഞ്ഞു. മസൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
‘2048 ഓടെയല്ല, 2031 ഓടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയും 2060 ഓടെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുമായി ഇന്ത്യ മാറുമെന്നത് ഉറപ്പാണ്’ എന്ന് മൈക്കൽ ദേബബ്രത പത്ര പറഞ്ഞു.
സാമ്പത്തിക വികസനത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര സംഭവബഹുലമാണ്. കൂടാതെ വളരെ ശ്രമകരവുമായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 2023-2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 3.6 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറി. ഇന്ത്യ ഒരു വികസിക സമ്പദ് വ്യവസ്ഥയായി മാറണമെങ്കിൽ അടുത്ത പത്ത് വർഷത്തേക്ക് പ്രതിവർഷം 9.6 ശതമാനം വളർച്ച കൈവരിക്കേണ്ടതുണ്ടെന്നും മൈക്കൽ ദേബബ്രത പത്ര കൂട്ടിച്ചേർത്തു.
ഇന്ത്യ നിലവിലെ വിനിമയ നിരക്കിൽ 295.4 ലക്ഷം കോടി അല്ലെങ്കിൽ 3.6 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറി . പ്രതിശീർഷ വരുമാനം 2,07,030 അല്ലെങ്കിൽ 2,500 ഡോളറിലാണ്. ഇന്ത്യ താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് ഉൾപ്പെടുന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യക്ക് പ്രതിവർഷം 9.6 ശതമാനം വളർച്ച കൈവരിക്കാൻ കഴിഞ്ഞാൽ താഴ്ന്ന ഇടത്തരം വരുമാന രാജ്യം എന്നത് മാറി വികസിത സമ്പദ് വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
2048-ഓടെ ഇന്ത്യ യുഎസിനെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറും എന്നാണ് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒഇസിഡി) പറയുന്നത്.
Discussion about this post