ന്യൂഡൽഹി: നടുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ രണ്ട് ദിവസത്തിന് ശേഷം ശനിയാഴ്ച എയിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.നടുവേദനയെ തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് സിംഗിനെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചത്
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വിശ്രമം ആവശ്യമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഇന്ന് വൈകിട്ടാണ് രാജ്‌നാഥ് സിംഗ് ആശുപത്രി വിട്ടത്.
Discussion about this post