ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ ലെജന്‍ഡ്‌സ് കപ്പും സ്വന്തമാക്കി ഇന്ത്യ.പാകിസ്താൻ ചാംപ്യന്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് യുവരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ചാംപ്യന്‍സ് കിരീടം നേടുന്നത്.
എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ നിശ്ചിത 20 ഓവില്‍ 157 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു.
അമ്പാട്ടി റായുഡുവിന്റെ അര്‍ധ സെഞ്ചുറിയും ഗുര്‍കീരത് സിങ് മാന്‍, യൂസഫ് പത്താന്‍ എന്നിവരുടെ ഇന്നിങ്‌സുകളുമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.30 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ച് ഫോറുമടക്കം 50 റണ്‍സെടുത്ത റായുഡുവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 33 പന്തുകള്‍ നേരിട്ട ഗുര്‍കീരത് ഒരു സിക്‌സും രണ്ട് ഫോറുമടക്കം 34 റണ്‍സെടുത്തു.ഇന്ത്യയ്ക്കായി അനുറീത് സിങ് മൂന്നു വിക്കറ്റ് വീഴ്ത്തി.
Discussion about this post