വാഷിങ്ടൺ: 11 കാരിയായ വിദ്യാർത്ഥിനിയെ നിരന്തരം ശല്യം ചെയ്ത അദ്ധ്യാപകനെ അറസ്റ്റ് ചെയ്ത് പോലീസ് .അമേരിക്കയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മുൻ സൗത്ത് കരോലിന എലിമെൻ്ററി സ്കൂൾ അദ്ധ്യാപകനും ടീച്ചർ ഓഫ് ദി ഇയർ പുരസ്കാര ജേതാവുമായ ഡിലൻ റോബർട്ട് ഡ്യൂക്‌സിനെയാണ് അറസ്റ്റ് ചെയ്തത്.
11 വയസ്സുള്ള വിദ്യാർത്ഥിക്ക് 60 ഓളം പ്രണയലേഖനങ്ങൾ നൽകുകയും പ്രാർത്ഥന സമയത്ത് പള്ളിയിലടക്കം പിന്തുടർന്നതായും പരാതിയുണ്ട് . കുട്ടി ഇയാൾ പഠിപ്പിക്കുന്ന സ്കൂളിൽ നിന്ന് മാറാൻ തീരുമാനിച്ചതോടെയാണ് കുട്ടി പോകുന്ന പള്ളിയിലും പിന്തുടർന്നെത്തിയത്. ഇയാൾ പെൺകുട്ടിയെ ദുരുദ്ദേശത്തോടെ കെട്ടിപ്പിടിച്ചതായും പോലീസ് പറയുന്നു.
ഈ വർഷത്തെ വേനൽക്കാല അവധിക്ക് മുമ്പ് ഓരോ ദിവസവും ഒരു കത്ത് അടങ്ങിയ ബോക്സ് പ്രതി പെൺകുട്ടിക്ക് നൽകിയിരുന്നു.ഇയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ മുറിയിൽ നിന്ന് കുട്ടിയുടെ ഫോട്ടോകൾ കണ്ടെത്തി.
Discussion about this post