തൃശൂർ: ഇന്നലെ വീശിയടിച്ച കാറ്റിലും മഴയത്തും തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം. എളവള്ളി നന്മിനി, ചെന്ത്രാപ്പിന്നി, ചാമക്കാല, പുത്തൻചിറ എഎന്നിവിടങ്ങളിൽ ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെ ശക്തമായ ചുഴലിക്കാറ്റ് വീശിയടിക്കുകയായിരുന്നു . ഇതേ തുടർന്ന് ഗുരുവായൂർ നെന്മിനിയിൽ വ്യാപക നാശ നഷ്ടം ഉണ്ടായി.
മേഖലയിൽ നിരവധി വീടുകൾക്ക് കേടുപാടു പാടുകൾ സംഭവിക്കുകയും അനവധി മരങ്ങൾ കടപുഴി വീഴുകയും ചെയ്തു. അതേസമയം ഇതുവരെയായി ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മരങ്ങളും വൈദ്യുതി കാലുകളും റോഡിലേക്ക് വീണു,ഗതാഗതം തടസ്സപ്പെട്ടെങ്കിലും , പൊലീസും നാട്ടുകാരും ചേർന്ന് ഗതാഗതം പുന:സ്ഥാപിക്കുകയുണ്ടായി.
Discussion about this post