തന്റെ കുടുംബത്തെക്കുറിച്ചും വളർന്നു വന്ന സാഹചര്യങ്ങളെക്കുറിച്ചും വിവരിച്ച് നടി കനി കുസൃതി. പണ്ട് വീട്ടിൽ ചില കാര്യങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരുന്നു. ചുളുങ്ങിയ വസ്ത്രം ധരിക്കാനും പുറത്ത് പോയി വന്ന ശേഷം കൈയ്യും കാലും കഴുകാതെ കിടക്കാനുമൊക്കെ വലിയ ഇഷ്ടമായിരുന്നു. എന്നാൽ വീട്ടിൽ അതൊന്നും അനുവദിക്കാറില്ല. മൈത്രേയൻ വളരെ വൃത്തിയുള്ള ആളായിരുന്നു.
പ്രായപൂർത്തിയാകുമ്പോൾ നീ നിനക്ക് ഇഷ്ടമുള്ള ധരിച്ച് ജീവിച്ചോളൂ എന്നാണ് മൈത്രേയനും അമ്മ ജയശ്രീയും പറഞ്ഞിരുന്നത്. 18 വയസാകുമ്പോൾ കുടുംബം പിരിച്ചുവിടും പിന്നെ ഇഷ്ടമുള്ളതെല്ലാം ചെയ്യാമല്ലോ എന്നാണ് അന്നൊക്കെ കരുതിയിരുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ കുടുംബപശ്ചാത്തലം വിവരിച്ചത്.
”കുടുംബം പിരിച്ചുവിട്ടശേഷം മൈത്രേയൻ വീട്ടിൽ നിന്ന് മാറിപ്പോയിരുന്നു. ഹിമാലയത്തിലെവിടെയോ മരം നടാനോ മറ്റോ ആണ് പോയത്. അമ്മ ജയശ്രീ ആന്ധ്രാ പ്രദേശിലേക്ക് ജോലിക്ക് പോയി. താൻ ബംഗളൂരുവിൽ ഡാൻസ് പഠിക്കാനും പോയി. ഞങ്ങൾ താമസിച്ചിരുന്ന വാടക വീട് പിന്നെ ഇല്ല എന്ന ഫീലുണ്ടായിരുന്നു, അതായിരുന്നു വലിയ മാറ്റം. ഫിസിക്കലി ഒരു മിസ്സിംഗ് ഉണ്ടായിരുന്നു. പക്ഷെ മൈത്രേയൻ വിളിച്ചാൽ വരും.”
തനിക്ക് മൈത്രേയനോടും അമ്മ ജയശ്രീയോടും ഒന്നിച്ച് കുറച്ച് ദിവസങ്ങൾ നിൽക്കാനും അത് കഴിഞ്ഞാൽ നിങ്ങളുടെ വഴിക്ക് പോയ്‌ക്കോ എന്ന് പറയാനും കഴിയും. ഒന്നിച്ച് ജീവിച്ചാൽ ഒരുപാട് കാര്യങ്ങൾ നമ്മൾ അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്നും നടി കൂട്ടിച്ചേർത്തു.
Discussion about this post