ന്യൂഡൽഹി: ഫുഡ് ഡെലിവറി കമ്പനികളാ. സ്വിഗ്ഗി,സൊമാറ്റോ,ബിഗ്ബാസ്‌ക്കറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ മദ്യവും ഡെലിവറി ചെയ്യാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ബിയർ, വൈൻ തുടങ്ങിയ ആൽക്കഹോൾ ഉൽപ്പന്നങ്ങളുടെ ഡെലിവറി ഉടൻതന്നെ ആരംഭിക്കുമെന്നാണ് സൂചന. മദ്യവിൽപ്പന ശാലകളിൽ നിന്ന് മദ്യം വാങ്ങുന്നതിന് ബുദ്ധിമുട്ടുകൾ നേരിടുന്ന സ്ത്രീകളെയും മുതിർന്ന പൗരന്മാരെയും ലക്ഷ്യം വെച്ചാണ് പദ്ധതി പരിഗണിക്കുന്നത്.
കേരളം, ന്യൂഡൽഹി, കർണാടക, ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പൈലറ്റ് പ്രോജക്ടുകൾ നടത്തുന്നുണ്ടെന്നാണ് വിവരം.നിലവിൽ പദ്ധതിയുടെ ഗുണദോഷങ്ങൾ പ്ലാറ്റ്‌ഫോമുകൾ പരിശോധിക്കുകയാണ്. നിലവിൽ ഒഡീഷയിലും പശ്ചിമ ബംഗാളിലും മദ്യം ഹോം ഡെലിവറി ചെയ്യാൻ അനുമതിയുണ്ട്.പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന ഗുണദോഷങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരുകൾ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അഭിപ്രായം തേടിയതായി വിവരങ്ങളുണ്ട്.
‘വലിയ നഗരങ്ങളിൽ താമസമാക്കിയവർ, ഭക്ഷണത്തോടൊപ്പം മിതമായ രീതിയിൽ മദ്യം കഴിക്കുന്ന ആളുകൾ, പരമ്പരാഗത മദ്യവിൽപ്പന ശാലകളിൽ നിന്നും കടകളിൽ നിന്നും മദ്യം വാങ്ങുന്നത് അസുഖകരമായ അനുഭവം ആയി കരുതുന്ന സ്ത്രീകളും മുതിർന്ന പൗരന്മാരും തുടങ്ങിയവരെ ലക്ഷ്യം വെച്ചാണ് പദ്ധതി പരിഗണിക്കുന്നതെന്നാണ് കമ്പനികൾ വ്യക്തമാക്കുന്നത്.
Discussion about this post