പത്തനംതിട്ട: വനിത എസ്‌ഐയെക്കൊണ്ട് ഇംപോസിഷൻ എഴുതിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി.ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യിലെ പുതിയ വ്യവസ്ഥയെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ എസ്‌ഐയ്ക്കാണ് ശിക്ഷ ലഭിച്ചത്. രാവിലെ നടക്കുന്ന പതിവ് റിപ്പോർട്ടിങ്ങിനിടെ എസ്പി ചോദിച്ച ചോദ്യത്തിന് എസ്‌ഐക്കു മറുപടി നൽകാൻ കഴിഞ്ഞില്ല.
പുതിയ ക്രിമിനൽ നിയമവ്യവസ്ഥയായ ബിഎൻഎസിലെ ഒരു സെക്ഷനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞതോടെ ഇമ്പോസിഷൻ എഴുതാൻ പറയുകയും, എസ്‌ഐ ഇമ്പോസിഷൻ മെയിൽ ചെയ്യുകയും ചെയ്തു. ഓൺലൈൻ യോഗത്തിൽ മറ്റ് ഉദ്യോഗസ്ഥർ കൂടിയുള്ളപ്പോഴായിരുന്നു നടപടി. സിഐ അവധിയിൽ ആയതുകൊണ്ടാണ് എസ്‌ഐ പങ്കെടുത്തത്.
Discussion about this post