ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസും. ഇൻഡി സഖ്യത്തിന്റെ ഭാഗമായി ഒന്ന് ചേർന്ന് മത്സരിക്കില്ലെന്ന് ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ ദേവേന്ദർ യാദവ് പറഞ്ഞു. അടുത്ത വർഷമാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ്.
കൃഷ്ണ നഗർ ജില്ലാ കമ്മിറ്റിയിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ നല്ലൊരു ശതമാനം വോട്ട് നേടാൻ കോൺഗ്രസിന് കഴിഞ്ഞു. ജില്ലാ കമ്മിറ്റി യോഗങ്ങൾ നമ്മുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിപകരും. കോൺഗ്രസിലേക്ക് ആളുകൾ കൂടുതലായി ആകർഷിക്കപ്പെടുന്നു. കോൺഗ്രസിന്റെ സ്വാധീനം വർദ്ധിച്ചുവരികയാണ്. അതിനാൽ കോൺഗ്രസ് ഇക്കുറി ഒറ്റയ്ക്ക് മത്സരിക്കും. ആംആദ്മിയുമായി സഖ്യത്തിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിക്കുകയാണ് എന്ന് ആംആദ്മി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസും ഇക്കാര്യം അറിയിക്കുന്നത്. ഇതോടെ ഇൻഡി സഖ്യം പതിയെ പൊളിയുകയാണെന്ന കാര്യം കൂടിയാണ് വ്യക്തമാകുന്നത്.
Discussion about this post