റിയാദ്: ഗുണമേന്മയിൽ മുൻപൻ ആണെങ്കിലും ബാത്ത് റൂമുകളിലും വീട്ട് മുറ്റത്തും മാത്രം നാം ഇട്ടുനടക്കുന്ന ഒന്നാണ് ഹവായ് ചെരുപ്പുകൾ. നമ്മുടെ നാട്ടിൽ നൂറോ നൂറ്റമ്പതോ മാത്രം വിലയുള്ള ഈ ചെരുപ്പുകൾക്ക് വിദേശരാജ്യത്ത് ലക്ഷങ്ങളാണ് വില. സൗദി അറേബ്യയിലാണ് ആഡംബരത്തിന്റെ പ്രതീകമായി ഹവായ് ചെരുപ്പുകൾ മാറിയത്. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുകയാണ്.
കുവൈറ്റിലെ ഒരു കടയിലാണ് ഹവായി ചെരുപ്പുകൾ വലിയ വിലയ്ക്ക് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. 4590 റിയാൽ അഥവാ 1,02,240 രൂപയാണ് ചെരുപ്പുകൾക്ക് വില. ഇത്രയും വിലവരുന്ന ചെരുപ്പുകൾ ചില്ല് കൂടിനുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്. നീല, മഞ്ഞ, ചുവപ്പ്, പച്ച എന്ന നിറങ്ങളിലുള്ള വള്ളിയുള്ള ചെരുപ്പുകൾ ആണ് കടയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്.
ചെരുപ്പ് കണ്ട ഇന്ത്യക്കാരിൽ ആരോ ആണ് ദൃശ്യങ്ങൾ പകർത്തിയത് എന്നാണ് സൂചന. തുടർന്ന് ഇത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. ഉടൻ തന്നെ ഇത് സോഷ്യൽ മീഡിയയിൽ വൈറൽ ആയി. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി രംഗത്ത് എത്തിയത്.
Discussion about this post