തിരുവനന്തപുരം: പത്താംതരം പാസായവർക്ക് തൊഴിൽ അവസരവുമായി ഇന്ത്യൻ റെയിൽവേ. വിവിധ ട്രേഡുകളിലെ അപ്രന്റിസ് തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. പത്താംക്ലാസ് പാസായവർക്കുള്ള സുവർണാവസരമാണ് ഇത്.
വിവിധ ട്രേഡുകളിലായി 2,424 ഒഴിവുകൾ ആണ് ഉള്ളത്. ഇതിലേക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.
rrccr.com എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഇതിന് മുൻപായി വിജ്ഞാപനത്തിലെ നിർദ്ദേശങ്ങൾ നിർബന്ധമായു വായിച്ചിരിക്കണം.
പത്താംക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയവർക്കാണ് ജോലിയ്ക്കായി അപേക്ഷിക്കാനുള്ള യോഗ്യതയുള്ളത്. പ്രായം 15 നും 24 നും ഇടയിൽ ആയിരിക്കണം. ഇതിന് പുറമേ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് അല്ലെങ്കിൽ സ്‌റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് നൽകുന്ന ദേശീയ ട്രേഡ് സർട്ടിഫിക്കേറ്റ് ഉണ്ടായിരിക്കണം. എസ്എസി എസ് ടി അപേക്ഷകർക്ക് പ്രായപരിധിയിൽ മൂന്ന് വർഷം ഇളവുണ്ട്. അപേക്ഷാ ഫീസ് സംബന്ധിച്ച വിവരങ്ങൾ വിജ്ഞാപനത്തിൽ ചേർത്തിട്ടുണ്ട്.
കണക്ക്, ഐടിഐ എന്നിവയിൽ നേടിയ മാർക്കിനായിരിക്കും പ്രഥമ പരിഗണന. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും മെരിറ്റ് ലിസ്റ്റ് തയ്യാറാക്കുക. ഷോർട്ട് ലിസ്റ്റിൽ കടന്നവരെ പിന്നീട് രേഖകൾ പരിശോധിക്കാനായി വിളിപ്പിക്കും.
Discussion about this post