സ്കോട്ട്‌ലൻഡിലെ എഡിൻബറോ സർവ്വകലാശാലയിൽ നിന്നും ബിരുദം കരസ്ഥമാക്കിയ വാർത്ത പങ്ക് വെച്ചിരിക്കുകയാണ് നടി സനുഷ സന്തോഷ്. എഡിൻബറോ സർവ്വകലാശാലയിലെ ഗ്ലോബൽ മെന്റൽ ഹെൽത്ത് ആൻഡ് സൊസൈറ്റിയിൽ നിന്നും എം എസ് സി ബിരുദം പൂർത്തിയാക്കിയിരിക്കുകയാണ് സനുഷ. എല്ലായിപ്പോഴും തന്നോടൊപ്പം നിന്നിട്ടുള്ള കുടുംബത്തിന് വേണ്ടിയുള്ള സമർപ്പണമാണ് ഈ നേട്ടമെന്ന് സനുഷ വ്യക്തമാക്കി.
നീണ്ട രണ്ട് വർഷത്തെ പോരാട്ടങ്ങളാണ് സഫലമായതെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ നടി അറിയിച്ചു. വീടുവിട്ട് ഇവിടെ വന്നതിനുശേഷം ഒരുപാട് കരഞ്ഞിട്ടുണ്ട്. പഠനം ഉപേക്ഷിക്കാനുള്ള ചിന്ത പോലും ഉണ്ടായി. ഒരുപാട് രാത്രികൾ ഉറക്കമില്ലാത്തതായിരുന്നു. കുറെയധികം പാർട്ട് ടൈം ഫുൾ ടൈം ജോലികൾ ചെയ്തു കൊണ്ടായിരുന്നു പഠനം. കൂടാതെ സമ്മർദ്ദവും ആരോഗ്യപ്രശ്നങ്ങളും വേറെ. എന്നാൽ ഈ അധ്വാനങ്ങൾ എല്ലാം ഇപ്പോൾ ഫലം കണ്ടു എന്ന് മനസ്സിലാക്കുന്നതായി സനുഷ വ്യക്തമാക്കി.
ദൈവത്തിനും തന്റെ കുടുംബത്തിനും നന്ദി അറിയിക്കുന്നതായും സനുഷ സൂചിപ്പിച്ചു. എല്ലായിപ്പോഴും എനിക്ക് ഒപ്പം നിന്ന് കുടുംബം നൽകിയ വിശ്വാസവും പ്രോത്സാഹനവും പ്രാർത്ഥനയും ആണ് ഈ നിലയിൽ എത്തിച്ചത്. അതിനാൽ തന്നെ തന്റെ നേട്ടം എല്ലാം കുടുംബത്തിനായി സമർപ്പിക്കുന്നു എന്നും സനുഷ വ്യക്തമാക്കി.
Discussion about this post