തിരുവനന്തപുരം: ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്കുള്ള രാമസേതുവിന്റെ ഭൂപടം തീർത്ത് ഐ.എസ്.ആർ.ഒ. കടലിൽ നിന്നുള്ള മാപ്പിംഗ് ഏറെക്കുറെ അസാധ്യമായതിനാൽ നാസയുടെ ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് ഐ എസ് ആർ ഓ ചിത്രങ്ങൾ ലഭ്യമാക്കിയത് . അതെ സമയം ഇത്ര വ്യക്തതയുള്ള ഭൂപടം ആദ്യമായിട്ടാണെന്നും . രാമസേതുവിനെ കുറിച്ച് കൂടുതൽ പഠനത്തിന് ഇതു സഹായിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കി. രാമസേതു സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആഴം വളരെ കുറവായതിനാലാണ് കപ്പൽ ഉപയോഗിച്ചുള്ള മാപ്പിംഗ് സാദ്ധ്യമാകാതിരുന്നത്.
രാമ രാവണ യുദ്ധത്തിൽ വാനര സേനയുടെ സഹായത്തോടെ ഭഗവാൻ ശ്രീരാമൻ നിർമ്മിച്ചതാണ് രാമസേതുവെന്നാണ് ഹിന്ദുക്കൾ വിശ്വസിക്കുന്നത് .
തമിഴ്നാട്ടിലെ രാമേശ്വരം ധനുഷ്‌കോടി മുതൽ ശ്രീലങ്കയിലെ മാന്നാർ ദ്വീപിലെ തലൈമന്നാർ വരെയാണ് രാമസേതുവിന്റെ കിടപ്പ്. . എ.ഡി ഒമ്പതാം നൂറ്റാണ്ടിൽ പേർഷ്യൻ നാവികർ ‘സേതു ബന്ധൈ’ അഥവാ ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന കടൽ പാലം എന്നാണ് ഇതിനെ വിളിച്ചിരുന്നത് .
Discussion about this post