പട്‌ന: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളുമായി സി ബി ഐ. നീറ്റ് ചോദ്യ പേപ്പറിലെ ഉത്തരം സോൾവ് ചെയ്ത് നൽകുവാൻ സഹായിച്ച പട്‌ന എംയിസിലെ നാല് മെഡിക്കൽ വിദ്യാർത്ഥികൾ അറസ്റ്റിൽ.
മൂന്നാം വർഷ വിദ്യാർത്ഥികളായ ചൻധൻ സിംഗ്, രാഹുൽ അനന്ത്, കുമാർ ഷാനു,എന്നിവരും ഒന്നാം വർഷ വിദ്യാർത്ഥി കരൺ ജെയ്‌നിനെയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്. ചോദ്യപേപ്പർ ചോർത്തിയ സംഘവുമായുള്ള ബന്ധം സംബന്ധിച്ചും ചോദ്യങ്ങൾക്ക് ഉത്തരം എഴുതി നൽകിയത് സംബന്ധിച്ചുമുള്ള വിവരങ്ങൾ ഇവരിൽ നിന്ന് സി ബി ഐ ക്ക് ലഭിച്ചതായിട്ടാണ് റിപോർട്ടുകൾ പുറത്ത് വരുന്നത്
കേസിൽ അറസ്റ്റിലായ പങ്കജ് കുമാർ, രാജ്കുമാർ സിംഗ് എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തത്. ഇതേ തുടർന്ന് ഇവരുടെ വിവരങ്ങൾ സി ബി ഐ എയിംസ് അധികൃതർക്ക് കൈമാറുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ഫോട്ടോയും മൊബൈൽ ഫോൺ നമ്പറും ഉദ്യോഗസ്ഥർ അയച്ചിരുന്നതായും സിബിഐയുമായി സഹകരിച്ചിട്ടുണ്ടെന്നും എയിംസ് അധികൃതർ വ്യക്തമാക്കി.
ഇതോടു കൂടി കേസിൽ സി ബി ഐ അറസ്റ്റ് ചെയ്തവരുടെ എണ്ണം 14 ആയി
Discussion about this post